‘Inquilab’ – Malayalam Book
നക്സലേറ്റ് വിപ്ലവകാരിയും കൊലക്കേസ് പ്രതിയുമായിരുന്ന മാണിക്കന്‍ ക്രിസ്തുവിനെ കണ്ടെത്തിയ ഉധ്വേഗമാര്‍ന്ന ചരിത്രം !!
ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഏലംകുളം മനയ്ക്കൽ തറവാട്ടിലെ നെല്ലുകുത്തുകാരിയുടെ മകൻ കൌമാരത്തിൽ തന്നെ വിപ്ലവസ്വപ്നങ്ങളെ താലോലിച്ചു. അനീതിക്കെതിരെ പട പൊരുതാനുള്ള മനക്കരുത്ത് നേടി. ഇടതുപക്ഷ തത്വശാസ്ത്രത്തോടുള്ള അഭിനിവേശം ക്രമേണ സായുധ വിപ്ലവത്തിന്റെ കനൽ വഴികളിലൂടെയുള്ള പ്രയാണത്തിനു പ്രേരകമായി. ഒടുവിൽ കുപ്രസിദ്ധമായ കോങ്ങാട് ജന്മി വധക്കേസിൽ പങ്കാളിയായി തടവ് വരിച്ചു.
ശാന്തിയും സത്യവും തേടിയുള്ള സുദീർഘമായ ഒരു യാത്രയായിരുന്നു പിന്നീട്. ആദ്ധ്യാത്മികതയുടെയും ആൾദൈവങ്ങളുടെയും പൊയ്മുഖങ്ങൾ അനാവരണം ചെയ്യപ്പെട്ടപ്പോൾ അതിനപ്പുറത്തൊന്നുമില്ല എന്ന ബോധ്യത്തിൽ ജീവിതത്തിന് പൂർണ്ണവിരാമം കുറിക്കുവാനൊരുങ്ങി. തികച്ചും യാദൃശ്ചികമായി സത്യത്തിന്റെ നേർമുഖം ദർശിച്ചു. സമ്പൂർണ്ണ വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്.
ചോരയിൽ ചാലിച്ചെഴുതിയ സമാനതകളില്ലാത്ത ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച!
രചന: ജോര്ജ് കോശി മൈലപ്ര & ഡോ . ബാബു കെ. വർഗീസ്
For more details & copies, pls contact, George Koshy Mylapra (+91 9447213777)