പുഞ്ചിരിക്കൂ… ദൈവം നിന്നെ സ്നേഹിക്കുന്നു ..
പുഞ്ചിരിക്കാന്‍ നിങ്ങള്‍ക്കും ഇതാ ഒരു കാരണം!
ഓരോ ദിവസവും ഓരോ വ്യക്തിയും കടന്നു പോകുന്ന സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഈ ജീവിതയാത്രയില്‍ ഓരോരുത്തര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായം ആവശ്യമാണ്. പരസ്പരം അംഗീകരിക്കുകയും മനസിലാക്കുകയും സഹായിക്കുകയും ചെയ്യുന്നതിന്റെ പ്രസക്തി അവിടെയാണ്. അതുതന്നെയാണ് മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ വിജയം. പക്ഷെ അതിനും പരിമിതികള്‍ ഉണ്ട്.
തുടരെയുള്ള പ്രതിസന്ധികള്‍ പലപ്പോഴും നമ്മെ നിരാശരാക്കും. അവിടെ ചിലപ്പോള്‍ മാനുഷ ഇടപെടലുകള്‍ക്ക് നമ്മെ വേണ്ടും വിധം സ്വാധീനിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അത്തരം സാഹചര്യങ്ങള്‍ ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള മാധ്യമങ്ങള്‍ ആയി കാണുവാന്‍ സാധിക്കുന്നെങ്കില്‍ നമ്മുടെ നീറുന്ന പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം ഉണ്ടാകും. ആ തിരിച്ചറിവ് ദൈവത്തോട് കൂടുതല്‍ വിധേയത്തം കാണിക്കുവാനും കൂടുതല്‍ സമാധാനം കൈവരിക്കുവാനും നമ്മെ സഹായിക്കും.
ഇത്തരം വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള പല വ്യക്തികള്‍ക്കും പിന്നീട് അവയെ മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കുവാന്‍ ശക്തിയുള്ള ആയുധങ്ങളായി മാറ്റി എടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. അത്തരം ചില സാഹചര്യങ്ങളെ ദൈവകൃപയാല്‍ അതിജീവിച്ച ഒരു വ്യക്തിയാണ് സഹോദരി ഡെയ്സി എബ്രഹാം.
“ബ്രെസ്റ്റ് ക്യാന്‍സര്‍ , തൈറോയിഡ് ക്യാന്‍സര്‍ , പറോട്ടിംഗ് ട്യൂമര്‍ എന്നീ മാരകമായ മൂന്ന് രോഗങ്ങള്‍ എന്റെ ശരീരത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുമ്പോള്‍ ഈ ലോകത്തില്‍ നിന്നും ലഭിക്കാത്ത ഒരു ശാന്തി ഹൃദയത്തില്‍ അനുഭവിക്കുവാന്‍ എനിക്ക് കഴിഞ്ഞു. എന്റെ വലതു കരം ബാലഹീനമായപ്പോള്‍ ഇടതു കൈക്ക് ബലം നല്‍കി ഈ ധ്യാന ചിന്തകള്‍ നിങ്ങള്‍ക്കായി എഴുതുവാന്‍ ദൈവം എന്നെ സഹായിച്ചു”
– സഹോദരി ഡെയ്സി പറയുന്നു.
ജീവിതത്തില്‍ എല്ലായ്പ്പോഴും എല്ലാം അറിയുന്ന ഒരാള്‍ നമ്മോടു കൂടെയുണ്ടെന്ന ഓര്‍മ ഓരോ ദിവസവും പുതുക്കിക്കൊണ്ട് പുഞ്ചിരിക്കാന്‍ എത്രയെത്ര കാരണങ്ങള്‍ ഉണ്ടെന്നു നമുക്കു കാണിച്ചു തരികയും അനുദിന ജീവിതത്തില്‍ കര്‍ത്താവിനോട് കൂടുതല്‍ അടുത്ത് ജീവിക്കുവാന്‍ സഹായിക്കുകയും ചെയ്യും ഈ പ്രതിദിന ധ്യാനചിന്തകള്‍ .
ഓരോ ദിവസത്തിനും ഒരു ചിന്ത എന്ന കണക്കില്‍ 365 ധ്യാന ചിന്തകള്‍ അടങ്ങിയ പുസ്തകം ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഓരോ ദിവസത്തേക്കും ഉള്ള ചിന്തകള്‍ ഓണ്‍ലൈന്‍ ആയി വായിക്കുന്നതിനും ഇവിടെ അല്ലെങ്കില്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.behappyinjesus.org
ഗ്രന്ഥകാരി: സഹോദരി ഡെയ്സി എബ്രഹാം

അങ്കമാലിക്കടുത്ത് നായത്തോട് ഗ്രാമത്തിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനനം. പന്ത്രണ്ടാം വയസില്‍ രക്ഷിക്കപ്പെട്ടു. വിവാഹാനന്തരം ചില വര്‍ഷങ്ങള്‍ ഭര്‍ത്താവിനൊപ്പം വടക്കേ ഇന്ത്യയില്‍ . 1983 ല്‍ അമേരിക്കയിലേക്ക്. രണ്ടു മക്കളും ആറ് കൊച്ചു മക്കളുമായി മിനിസോട്ടയില്‍ ദൈവമക്കളുമായുള്ള കൂട്ടായ്മയില്‍ .
ചില വര്‍ഷങ്ങളായി ക്യാന്‍സര്‍ ബാധിതയാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍ , തൈറോയിഡ് ക്യാന്‍സര്‍ , പറോട്ടിന്റ് ഗ്ലാണ്ട് ക്യാന്‍സര്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ക്യാന്‍സറുകള്‍ ആണ് സഹോദരിയെ ബാധിച്ചിരിക്കുന്നത്. പലവിധം ഓപ്പറേഷനുകള്‍ക്കും പരിശോധനകള്‍ക്കും വിധേയയാകേണ്ടി വന്നപ്പോള്‍ ദൈവത്തിന്റെ അളവറ്റ കരുണയും കൃപയും ദിവ്യസമാധാനവും ധാരാളം അനുഭവിച്ചറിഞ്ഞു. ആ അനുഭവങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥത്തില്‍ ഉള്ളത്.











